ഗവര്‍ണറുടെ അധികാരം രാഷ്ട്രപതിയെപ്പോലെയല്ലെന്ന് സുപ്രീംകോടതി

ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം

Update: 2023-12-01 08:02 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ഗവര്‍ണറുടെ അധികാരം രാഷ്ട്രപതിയെ പോലെയല്ലെന്ന് സുപ്രീംകോടതി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. നിയമസഭ രണ്ടാമത് അയച്ച ബില്ലുകള്‍ ഗവർണർ രാഷ്ട്രപതിക്ക് അയക്കാമോ എന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. തമിഴ്നാട് ഗവർണർ ആർ.എൻ രവി ഇന്നാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. 

രാഷ്ട്രപതി തെരഞ്ഞെടുക്കപ്പെട്ട പദവിയിലുള്ള ആളാണ്. എന്നാൽ ഗവർണർ അങ്ങനെയല്ല, കേന്ദ്ര സർക്കാറിന്റെ ശിപാർശയിൽ രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രപതിയുടെ വിപുലമായ അധികാരം ഗവർണർമാർക്കില്ലെന്നും കോടതി നിരീക്ഷിച്ചു.ഗവർണർക്കെതിരെ ഇന്നും ശക്തമായ നിരീക്ഷണമാണ് കോടതി നടത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News