ഭോജ്ശാല- കമാല്‍ മസ്ജിദിലെ സര്‍വേ നിര്‍ത്തിവെക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

മസ്ജിദ് സമുച്ചയത്തില്‍ എ.എസ്.ഐ സര്‍വേ നടത്തണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് തള്ളിയത്

Update: 2024-04-01 16:00 GMT
Advertising

ഡല്‍ഹി: മധ്യപ്രദേശിലെ ഭോജ്ശാല- കമാല്‍ മസ്ജിദ് തര്‍ക്കസ്ഥലത്തെ ആര്‍ക്കിയേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ നിര്‍ത്തിവെക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി. മസ്ജിദ് സമുച്ചയത്തില്‍ എ.എസ്.ഐ സര്‍വേ നടത്തണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് തള്ളിയത്. മാര്‍ച്ച് 11 നായിരുന്നു ഹൈക്കോടതി ഉത്തരവ് .

സര്‍വേയുമായി ബന്ധപ്പെട്ട മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റി നല്‍കിയ ഹരജിയില്‍, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു.

സമുച്ചയത്തിന്റെ സ്വഭാവം മാറ്റുന്ന ഒരു  ഭൗതിക ഖനനവും നടത്തരുതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അനുമതിയില്ലാതെ തര്‍ക്കസ്ഥത്ത് ഒരു നടപടികളും ഉണ്ടാവരുതെന്നും ബെഞ്ച് പറഞ്ഞു.

വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കാന്‍ അപേക്ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍, സര്‍വേ ആരാധനാലയത്തിന് കേടുപാടുകള്‍ വരുത്തിയേക്കാമെന്നും പൊതുസമൂഹത്തിന്റെ മതവികാരത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞിരുന്നു.

ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് വാദിച്ച് കഴിഞ്ഞ വര്‍ഷം ഒരു വിഭാഗം കോടതിയെ സമീപിച്ചിരുന്നു. ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് ആണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ഭോജ്ശാലയില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്തുന്നത് 2003ല്‍ എ.എസ്.ഐ വിലക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥന തടയണമെന്നും ആവശ്യമുണ്ട്.

ഹിന്ദു മതസ്ഥര്‍ക്ക് ഇത് സരസ്വതി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ്. മുസ്‌ലിംകള്‍ക്ക് ഇത് കമല്‍ മൗല മസ്ജിദിന്റെ സ്ഥലമാണ്. 2003-ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം ഹിന്ദുക്കള്‍ ചൊവ്വാഴ്ചകളില്‍ സമുച്ചയത്തില്‍ പൂജ നടത്തുന്നു, മുസ്‌ലിംകള്‍ വെള്ളിയാഴ്ചകളില്‍ നമസ്‌കരിക്കുകയും ചെയ്യുന്നു.

മസ്ജിദ് സമുച്ചയത്തില്‍ എ.എസ്.ഐ സര്‍വേ നടത്തണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് തള്ളിയത്. 

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News