മകന്‍റെ ഹെയര്‍ കട്ട് പിടിച്ചില്ല; ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് പൊലീസുകാരന്‍, ഒടുവില്‍ സംഭവിച്ചത്...

തിസയൻവിള പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ നവിസ് ബ്രിട്ടോയാണ് മകന്‍റെ ഹെയര്‍ കട്ടിനെ ചൊല്ലി പ്രശ്നമുണ്ടാക്കിയത്

Update: 2023-02-20 07:30 GMT
Editor : Jaisy Thomas | By : Web Desk

ബാര്‍ബര്‍ ഷോപ്പ് പൂട്ടുന്ന നവിസ് ബ്രിട്ടോ

Advertising

തിരുനെല്‍വേലി: മകന്‍റെ മുടി വെട്ടിയ സ്റ്റൈല്‍ ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താല്‍ പൊലീസുകാരന്‍ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ചു. തിസയൻവിള പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ നവിസ് ബ്രിട്ടോയാണ് മകന്‍റെ ഹെയര്‍ കട്ടിനെ ചൊല്ലി പ്രശ്നമുണ്ടാക്കിയത്.

ശനിയാഴ്ചയാണ് സംഭവം. മകന്‍റെ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് സലൂണിലെത്തിയ ബ്രിട്ടോ ഉടമയോട് കയര്‍ത്തു. എന്നാല്‍ എന്താണം സംഭവമെന്ന് ഉടമക്ക് മനസിലായില്ല. പറഞ്ഞതില്‍ ഉറച്ചുനിന്ന നാവിസ് തര്‍ക്കത്തിനിടെ കട പൂട്ടിയിട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ദൃശ്യങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇതിനിടെ കട മാറിയെന്ന മനസിലായതോടെ പൊലീസുകാരന് പരുങ്ങി. മകന്‍ തെറ്റായ ഷോപ്പ് ചൂണ്ടിക്കാണിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് സലൂൺ ഉടമ തിശയൻവിള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സംഭവം ബി.ജെ.പി ഏറ്റുപിടിക്കുകയും ചെയ്തു. തമിഴ്നാട് പൊലീസിന്‍റെ നിഷേധാത്മക നിലപാടിനെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദർ രംഗത്തെത്തി. "മകന്‍റെ മുടി ശരിയായി വെട്ടാത്തതിനാൽ ഒരു പൊലീസുകാരൻ ബാർബർ ഷോപ്പ് അടച്ചുപൂട്ടി! എങ്ങനെയാണ് തമിഴ്നാട് പൊലീസിന്‍റെ മനോഭാവം ഇത്ര നിഷേധാത്മകമായത്.മന്ത്രിതലത്തിൽ കൃത്യമായ മേൽനോട്ടം ഇല്ലാത്തതിന്റെ ഫലമോ? മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പൊലീസ് സേനയെ ബോധവൽക്കരിക്കാൻ പ്രവർത്തിക്കേണ്ട സമയമാണിത്'' ഖുശ്ബു ട്വീറ്റ് ചെയ്തു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News