Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ദിണ്ഡിഗൽ: തമിഴ്നാട് ദിണ്ഡിഗല്ലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന, സെറിൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു.
ട്രച്ചി നത്തം നാലുവരി പാതയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പടെ 11 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മധുര തഞ്ചാവൂരടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്രചെയ്യുകയായിരുന്നു സംഘം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.