യുപിയിൽ 17കാരിയെ ബലാത്സംഗം ചെയ്ത് യുവാക്കൾ; ടോയ്‌ലെറ്റ് ക്ലീനർ കുടിച്ച് കുട്ടിയുടെ ആത്മഹത്യാശ്രമം

പീഡനദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ സംഭവം പുറത്ത് പറഞ്ഞാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി...

Update: 2024-12-01 03:35 GMT
Advertising

പിലിഭിട്ട്: യുപിയിൽ ബലാത്സംഗത്തിനിരയായ 17കാരി ടോയ്‌ലെറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിലിഭിത്തിലാണ് സംഭവം. പീഡനവിവരം പുറത്ത് പറയുമെന്ന് ഭയന്ന് കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

നവംബർ 23നാണ് പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്യുന്നത്. അമ്മയെ കാണാൻ പോകുംവഴി രണ്ട് യുവാക്കൾ തടഞ്ഞുനിർത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ സംഭവം പുറത്ത് പറഞ്ഞാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. ഭീഷണിയിൽ ഭയന്ന കുട്ടി വെള്ളിയാഴ്ച ടോയ്‌ലെറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബറേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ പെൺകുട്ടി.

Full View

കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് സർക്കിൾ ഓഫീസർ ദീപക് ചതുർവേദി അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News