'ഖുർആൻ പാരായണം ചെയ്യുന്നവർ തീവ്രവാദികൾ'; വിദ്വേഷ പ്രസംഗത്തിൽ ഹിന്ദുത്വ സംഘടനാ നേതാവിനെതിരെ കേസ്

ഹിന്ദു ജാഗരൺ വേദികെ എന്ന സംഘടനയുടെ കർണാടക സ്റ്റേറ്റ് കൺവീനറായ കേശവ് മൂർത്തിക്കെതിരെയാണ് കോലാർ പൊലീസ് കേസെടുത്തത്.

Update: 2022-07-07 05:41 GMT
Advertising

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ നേതാവിനെതിരെ കേസ്. ഹിന്ദു ജാഗരൺ വേദികെ എന്ന സംഘടനയുടെ കർണാടക സ്റ്റേറ്റ് കൺവീനറായ കേശവ് മൂർത്തിക്കെതിരെയാണ് കോലാർ പൊലീസ് കേസെടുത്തത്. അഞ്ജുമാനെ ഇസ്‌ലാമിയ എന്ന സംഘടനയുടെ പ്രസിഡന്റ് സമീർ അഹമ്മദിന്റെ പരാതിയിലാണ് കേസെടുത്തത്.

ഉദയ്പൂരിൽ കൻഹയ്യ ലാൽ കൊല്ലപ്പെട്ടതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് കേശവ് മൂർത്തി വിവാദ പ്രസംഗം നടത്തിയത്. ''ഖുർആൻ പാരായണം ചെയ്യുന്നവരും അത് പിന്തുടരുന്നവരും തീവ്രവാദികളാണ്'' എന്ന് കേശവ് മൂർത്തി പ്രസംഗിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ഐപിസി 153എ (രണ്ട് മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തൽ), 153ബി (കലാപത്തിന് പ്രേരിപ്പിക്കൽ), 295എ (മതവികാരം വ്രണപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ചെന്നാരോപിച്ചാണ് ഉദയ്പൂരിൽ കൻഹയ്യ ലാലിനെ തലയറുത്തുകൊന്നത്. കേസിൽ പ്രതികളായവർ ബിജെപി പ്രവർത്തകരാണെന്ന തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News