മംഗളൂരുവിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽ

മലയാളിയായ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്

Update: 2024-03-04 07:03 GMT
Editor : Lissy P | By : Web Desk
Advertising

മംഗളൂരു: ദക്ഷിണ കന്നഡയിലെ കഡബയിലുള്ള സർക്കാർ പിയു കോളേജിൽ ആസിഡ് ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെയാണ് ആസിഡ് ആക്രമണം നടന്നത്.  രണ്ടാം പിയുസിയിൽ പഠിക്കുന്ന അലീന സിബി, അർച്ചന, അമൃത എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിലായി. എം.ബി.എ വിദ്യാർഥി അബിൻ (23) ആണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മലപ്പുറം നിലമ്പൂർ സ്വദേശിയാണ് അബിൻ

 മലയാളിയായ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായും തൊട്ടടുത്തിരുന്ന മറ്റ് രണ്ട് വിദ്യാർഥികൾക്ക് നിസാരമായ പൊള്ളലേറ്റതായും ദക്ഷിണ കന്നഡ എസ്പി സിബി ഋശ്യന്ത് പറഞ്ഞു.

വിദ്യാർഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇവരെ ഉടൻതന്നെ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രണയ പരാജയമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News