ഷോപ്പിയാനിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ലഷ്‌കറെ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ്

Update: 2022-12-20 03:15 GMT
Editor : Lissy P | By : Web Desk
ഷോപ്പിയാനിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
AddThis Website Tools
Advertising

ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കറെ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. പുലർച്ചെ സൈന്യവും പൊലീസും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ച മൂന്നുപേരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ പ്രദേശവാസികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണെന്ന് സൈന്യം അറിയിച്ചു.


പ്രതികളിൽ നിന്ന് എ.കെ.47 തോക്കുകളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ പ്രദേശത്ത് സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News