പ്രതിപക്ഷ പാർട്ടികൾക്കെതിര കേന്ദ്ര ഏജൻസികളുടെ നടപടി; തൃണമൂൽ​ കോൺഗ്രസ് ഇലക്ഷൻ കമീഷന് പരാതി നൽകി

രാജ്യത്തുട നീളമുള്ള പ്രതിക്ഷ ​പാർട്ടികളിലെ അംഗങ്ങളെയും നേതാക്കളെയും കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് തൃണമൂൽ

Update: 2024-04-01 12:35 GMT
Advertising

ന്യൂഡൽഹി: കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ പാർട്ടികളെ ദ്രോഹിക്കുന്നുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് ​​തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. ടി.എം.സിയുടെ രാജ്യസഭാ എംപിമാരായ ഡെറക് ഒബ്രിയാൻ, സാഗരിക ഘോഷ്, ഡോല സെൻ, സാകേത് ഗോഖലെ എന്നിവരടങ്ങുന്ന പാർട്ടി നേതാക്കളുടെ സംഘമാണ് പരാതി നൽകിയത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റ്, ഇ .ഡി, സി.ബി.ഐ, ഐ.ടി, എൻ.ഐ.എ ഉൾപ്പടെയുള്ള ഏജൻസികൾ  പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യം വെച്ചുള്ള നടപടികൾ എടുത്തുപറഞ്ഞാണ് പരാതി നൽകി. 

കേന്ദ്ര സർക്കാരിന്റെ ഏജൻസികളായ പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യം വെച്ച് നടത്തുന്ന നടപടികൾ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. രാജ്യത്തുട നീളമുള്ള പ്രതിക്ഷ ​പാർട്ടികളിലെ അംഗങ്ങളെയും നേതാക്കളെയും ഏജൻസികൾ വേട്ടയാടുകയാണെന്നും പരാതിയിൽ പറയുന്നു.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടികളെല്ലാം. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകളിലടക്കം ഏജൻസികൾ​ റെയ്ഡ് നടത്തുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടയിടുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News