മഹാരാഷ്ട്രയിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ആറ് മരണം; 21 പേർക്ക് പരിക്ക്
അമൃനാഥ് യാത്ര കഴിഞ്ഞു വരുന്ന സംഘവും നായക്കിലേക്ക് പോവുകയായിരുന്ന മറ്റൊരു സംഘവും സഞ്ചരിച്ച ബസാണ് കൂട്ടിയിടിച്ചത്.
Update: 2023-07-29 07:08 GMT
മുംബെെ: മഹാരാഷ്ട്രയിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ബുൾഢാന ദേശീയപാതയിലാണ് അപകടം. 21 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ട ചിലരുടെ നില ഗുരുതരമാണ്. പുലർച്ചെ 2:30 ഓടെയാണ് അപകടം നടന്നത്. അമൃനാഥ് യാത്ര കഴിഞ്ഞു വരുന്ന സംഘവും നായക്കിലേക്ക് പോവുകയായിരുന്ന മറ്റൊരു സംഘവും സഞ്ചരിച്ച ബസാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആറ് പേർ മരിച്ചു. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.