ഡൽഹിയിൽ വീണ്ടും ഒഴിപ്പിക്കൽ നടപടികൾ തുടങ്ങി

ബുൾഡോസർ ഉപയോഗിച്ചാണ് കയ്യേറ്റം പൊളിച്ച് നീക്കുന്നത്

Update: 2022-05-10 06:54 GMT
Advertising

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഒഴിപ്പിക്കൽ നടപടികൾ തുടങ്ങി. മംഗൽപുരി, ഫ്രണ്ട്‌സ് കോളനി എന്നിവിടങ്ങളിലാണ് ഒഴിപ്പിക്കൽ. ബുൾഡോസർ ഉപയോഗിച്ചാണ് കയ്യേറ്റം പൊളിച്ച് നീക്കുന്നത്.

രാജ്യത്ത് നടക്കുന്ന എല്ലാ പൊളിച്ചുനീക്കലിലും ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെ പൊളിക്കൽ നടപടികൾ തുടരാനാണ് സൗത്ത് ഡൽഹി കോർപ്പറേഷന്റെ തീരുമാനം. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും സൗത്ത് ഡൽഹി കോർപ്പറേഷൻ തേടിയിട്ടുണ്ട്.

അതേസമയം ഷഹീൻബാഗിലേത് ഉൾപ്പെടെ ജനവാസ മേഖലകളിലെ പൊളിച്ച് നീക്കൽ തടയണമെന്നാവശ്യപ്പട്ട് സിപിഎം ഇന്ന് ഡൽഹി ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്യും. ചീഫ് ജസ്റ്റിസിന് മുന്നിൽ വിഷയം അവതരിപ്പിച്ച് പൊളിക്കൽ നടപടികൾക്കുള്ള സ്റ്റേ വാങ്ങാനാണ് തീരുമാനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News