'സലാം', 'ഷാലോം', ബംഗ്ലാദേശിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക: ട്വിറ്റർ ട്രെൻഡിംഗ്സ്

149 റൺസിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്

Update: 2023-10-24 18:18 GMT
Advertising

'സലാം', 'ഷാലോം' പ്രതീക്ഷയുടെ പുതുനാമ്പുകൾ

ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക. 149 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് 46.4 ഓവറിൽ 233 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ മഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ബാക്കിയുളളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. 140 പന്തിൽ 174 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് കളിയിലെ മികച്ച താരം.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ രണ്ട് ഇസ്രായേലി ബന്ധികളെ കൂടി ഇന്നലെ ഹമാസ് മോചിപ്പിച്ചു. 85കാരിയായ യോഷേവെദ് ലിഫ്ഷിറ്റ്‌സ്, 79കാരിയായ നൂറിത് കൂപ്പർ എന്നിവരെയാണ് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിട്ടയച്ചത്. രണ്ട് അമേരിക്കൻ വനിതകളെ മോചിപ്പിച്ചതിനു പിന്നാലെയാണ് ഹമാസ് നടപടി. അതിനിടെ ലിഫ്ഷിറ്റ്‌സിനെയും കൂപ്പറെയും മോചിപ്പിക്കുന്ന ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. റഫ അതിർത്തി വരെ സുരക്ഷയൊരുക്കിയാണ് ഇവരെ ഹമാസ് പോരാളികൾ റെഡ്ക്രോസ് പ്രതിനിധികളുടെ കൈയിൽ ഏൽപിച്ചത്.

പോരാളികളുമായി ഇവർ സൗഹൃദത്തോടെ സംസാരിക്കുന്നതും കുശലം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രായാധിക്യമുള്ള സ്ത്രീയെ താങ്ങിപ്പിടിച്ചാണ് ഹമാസ് സംഘം സന്നദ്ധ പ്രവർത്തകരുടെ കൈയിൽ ഏൽപിച്ചത്. റെഡ്ക്രോസ് പ്രതിനിധികൾ ഇവരെ ഏറ്റുവാങ്ങിയ ശേഷം പിന്നിലേക്കു തിരിഞ്ഞ് ഹമാസ് സംഘത്തിലൊരാൾക്കു കൈക്കൊടുക്കുന്നുണ്ട് ഇവർ. എന്നിട്ട്, അറബ്-ജൂത അഭിവാദനവാക്യങ്ങളായ 'സലാം', 'ഷാലോം' എന്നും പറഞ്ഞാണ് അവർ മുന്നോട്ടുനടക്കുന്നത്. ഖത്തറിൻറെയും ഈജിപ്തിൻറെയും മധ്യസ്ഥതയിൽ നടന്ന നയതന്ത്ര ഇടപെടലിലാണ് ഇവരുടെ മോചനത്തിനു വഴിയൊരുങ്ങിയത്.

അഖ്‌സയിൽ മുസ് ലിംകളെ വിലക്കി ഇസ്രായേൽ

ജറുസലേമിലെ അൽ അഖ്സ മസ്ജിദിൽ മുസ്ലിംകളെ വിലക്കി ഇസ്രായേലി പൊലീസ്. മാസങ്ങൾക്ക് ശേഷം ആദ്യമായി ഇസ്രായേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്ലിം വിശ്വാസികളെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്ന് വിശുദ്ധ സ്ഥലത്തിന്റെ ചുമതലയുള്ള ഇസ്ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇസ്രായേൽ പൊലീസ് ജൂതന്മാരെ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ അനുവദിച്ചു. മുസ്ലിംകൾക്ക് മാത്രം ആരാധന നടത്താൻ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകർ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങൾ നടത്തുകയും ചെയ്തതായി ഫലസ്തീൻ വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മക്കയിലെ മസ്ജിദുൽ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ് മസ്ജിദുൽ അഖ്‌സ.

ബംഗ്ലാദേശിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക. 149 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് 46.4 ഓവറിൽ 233 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ മഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ബാക്കിയുളളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. 140 പന്തിൽ 174 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് കളിയിലെ താരം.

'ദ്രുവനട്ചത്തിരം' ട്രെയിലർ പുറത്തിറങ്ങി

നീണ്ട കാത്തിരിപ്പുകൾക്കവകസാനം ചിയാൻ വിക്രം-ഗൗതം വാസുദേവ് മേനോൻ ചിത്രം 'ദ്രുവനട്ചത്തിരം' നവംബർ 23ന് തിയേറ്റകളിലേക്കെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. സ്പൈ ത്രില്ലർ ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രം ആറുവർഷത്തെ ഇടവേളക്ക്് ശേഷമാണ് പ്രേക്ഷകരിലേക്കെത്തുന്നത്. വിക്രമിന്റെ ഈ സ്‌റ്റൈലിഷ് ആക്ഷൻ ചിത്രത്തിന് ഹാരിസ് ജയരാജാണ് സംഗീതമൊരുക്കിയത്. 2008 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ഏജന്റ് ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തിലവതരിപ്പിക്കുന്നത്. ഋതുവർമ, സിമ്രാൻ, രാധിക, ദിവ്യ ദർശിനി, വംശി കൃഷ്ണ, വിനായകൻ എന്നിങ്ങനെ ഒരുപറ്റം താരനിര ചിത്രത്തിലുണ്ട്. ജയിലറിന് ശേഷമുള്ള വിനായകന്റെ ശക്തമായ വില്ലൻ കഥാപാത്രം കൂടിയായിരിക്കും ദ്രുവനട്ചത്തിരത്തിലെ ഈ കഥാപാത്രം.

'ദളപതി68' ചിത്രീകരണം ആരംഭിച്ചു

ദളപതി വിജയ്യുടെ 68-ാമത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകൻ. കലാപതി ആഘോരത്തിന്റെ എ.ജി.എസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിച്ചത്. ദളപതി 68 എന്ന് താൽകാലിക പേരിട്ട ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതമൊരുക്കുന്നത്. 2003 ൽ പുറത്തിറങ്ങിയ പുതിയ ഗീതൈ ചിത്രത്തിലാണ് യുവനും ദളപതിയും അവസാനമായി ഒന്നിച്ചത്. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, ജയറാം, അജ്്മൽ അമിർ, യോഗി ബാബു എന്നിവരാണ്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സിഥാർഥ് നുനിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. വെങ്കിട്ട് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

ട്രെൻഡായി 'സൂര്യ43'

സൂര്യയുടെ 43-ാമത് ചിത്രം സൂര്യ43 ട്വിറ്ററിൽ ട്രെൻഡിംഗിലാണ്. സുററൈപോട്ട്റു എന്ന ചിത്രത്തിന് ശേഷം സുധ കോങ്കാരയും സൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സൂര്യ 43. രണ്ട് പേരും ഒന്നിക്കുന്ന അടുത്ത ഒരു മികച്ച ചിത്രമാകും സൂര്യ 43 എന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. ജി.വി ്പകാശ് തന്നെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂധ കോങ്കാര ഇപ്പോൾ സുരരൈപോട്രയുടെ ഹിന്ദി റിമേക്ക് ചെയതുകൊണ്ടിരിക്കുകയാണ് സൂര്യ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യ 43 യിൽ ദുൽഖർ സൽമാൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. സൂര്യയുടെ കങ്കുവക്ക് ശേഷം സൂര്യ 43യുടെ ചിത്രീകരണമാരംഭിക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News