യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ പോളണ്ട് അതിർത്തി കടന്നു തുടങ്ങി
63 വിദ്യാർത്ഥികൾ ഇതിനോടകം അതിർത്തി കടന്നു
യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ പോളണ്ട് അതിർത്തി കടന്നു തുടങ്ങി. 63 വിദ്യാർത്ഥികൾ ഇതിനോടകം അതിർത്തി കടന്നു. പോളണ്ട് അതിർത്തിയിൽ രണ്ട് ദിവസമായി മലയാളികളടക്കമുള്ളവര്‍ കുടുങ്ങികിടക്കുകയായിരുന്നു. പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് അതിർത്തി കടക്കാനായത്. അതിര്‍ത്തി കടന്നവരില്‍ മൂന്ന് മലയാളികളാണുള്ളത്.
യുക്രൈന്‍ പോളണ്ട് അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത് വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടത്.
യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയില്‍ വച്ചാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്കുനേരെ മര്‍ദനമുണ്ടായത്. 36 മണിക്കൂറിലേറെയായി വിദ്യാർഥികൾ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. കിലോമീറ്ററുകൾ താണ്ടി കാൽനടയായി വന്ന വിദ്യാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി പോളണ്ട് അതിർത്തി വഴിയാണ് യുക്രൈനില്‍ നിന്ന് പലരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. നൂറു കണക്കിനാളുകള്‍ എത്തിയതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടത്തെ വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലാണ്. രണ്ട് രാത്രിയായി കടുത്ത തണുപ്പിനിടെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനുപേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.