'ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാവങ്ങളിലെ പാവങ്ങള്‍ക്ക് വേണ്ടി': അമിത് ഷാ
''കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരല്ല ബി.ജെ.പിയെന്നത് നേരത്തെ തെളിയിച്ചതാണ്. സംസ്ഥാനത്തെ പാവപ്പെട്ടവരിലെ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണിത്''
ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാവങ്ങളിലെ പാവങ്ങള്‍ക്ക് വേണ്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ 'മേരാ പരിവാര്‍- ബിജെപി പരിവാര്‍' അംഗത്വ ക്യാമ്പയിനിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഉത്തര്‍പ്രദേശിന്‍റെ വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്. സംസ്ഥാനത്തെ മികച്ചതാക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരല്ല ബി.ജെ.പിയെന്നത് നേരത്തെ തെളിയിച്ചതാണ്. സംസ്ഥാനത്തെ പാവപ്പെട്ടവരിലെ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണിത്; അമിത് ഷാ പറഞ്ഞു.
'അഞ്ച് വര്‍ഷം വീട്ടിലിരുന്ന ആളുകള്‍ അവരുടെ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമെന്ന് വിചാരിച്ചിരിക്കുകയാണ്. താന്‍ എത്ര ദിവസമായി വിദേശത്തായിരുന്നുവെന്ന് അഖിലേഷ് യാദവ് പറയണം. കോവിഡും, വെള്ളപ്പൊക്കവും ഉണ്ടായപ്പോള്‍ അദ്ദേഹം എവിടെയായിരുന്നു? സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് അവര്‍ പ്രവര്‍ത്തിച്ചതെന്ന്'; ഷാ ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017ല്‍ ബി.ജെ.പി കൂറ്റന്‍ മാര്‍ജിനിലാണ് സംസ്ഥാനഭരണം പിടിച്ചെടുത്തത്.