പോരാട്ടം കനത്ത് യു.പി:രണ്ടാമൂഴത്തിന് കച്ചമുറുക്കി യോഗി, സകല അടവും പുറത്തെടുത്ത് പ്രതിപക്ഷം

80 ലോക്‌സഭ സീറ്റുകൾ ഉള്ള ഉത്തർപ്രദേശ് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന സംസ്ഥാനം കൂടിയാണ്

Update: 2022-01-10 01:15 GMT
Editor : Lissy P | By : Web Desk
Advertising

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വീറും വാശിയുമുള്ള പോരാട്ടം നടക്കുന്നത് ഉത്തർപ്രദേശിലാണ്. രണ്ടാമൂഴത്തിന് സകല അടവുകളും യോഗി ആദിത്യനാഥ് പയറ്റും. പ്രിയങ്ക ഗാന്ധിയെ മുന്നിൽ നിർത്തി തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സമാജ് വാദി പാർട്ടിയും ബി.എസ്.പിയും കൂടെ കളത്തിലിറങ്ങുന്നതോടെ യു.പിയിലെ തെരഞ്ഞെടുപ്പ് പൊടി പാറുമെന്ന് ഉറപ്പാണ്.

80 ലോക്‌സഭ സീറ്റുകൾ ഉള്ള ഉത്തർപ്രദേശ് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന സംസ്ഥാനം കൂടിയാണ്. 403 നിയമസഭ സീറ്റുകളിൽ 325 എണ്ണം നേടിയാണ് ബി.ജെ.പി സംഖ്യ കഴിഞ്ഞ തവണ അധികാരത്തിൽ വന്നത്. വലിയ പ്രതീക്ഷയോടെ സംഖ്യത്തിലേർപ്പെട്ട കോൺഗ്രസ് എസ.പി സംഖ്യം 54 സീറ്റിൽ ഒതുങ്ങി. ഒരു കാലത്ത് സംസ്ഥാനം ഭരിച്ച ബി.എസ.പിക്ക് കിട്ടിയത് വെറും 19 സീറ്റ്. വീണ്ടും പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായി യു.പി മാറിയിട്ടുണ്ട്. ജാതി കാർഡാണ് യുപിയിൽ ബി.ജെ.പി യുടെ ഏറ്റവും വലിയ ആയുധം.രാമ ക്ഷേത്രനിർമ്മാണവും, കാശി ക്ഷേത്ര നവീകരണവും, മഥുരയിലെ ക്ഷേത്രം നിർമ്മിക്കൽ തുടങ്ങിയവയുമാണ് ബി.ജെ.പി യുടെ പ്രധാന പ്രചരണ അജണ്ടകൾ. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസന കാർഡും ഇറക്കും.

എന്നാൽ കോവിഡ് കേസുകൾ കുത്തനെ വർധിച്ചതും, കർഷക സമരവും, ലംഖി പൂർ വേരി കർഷക കൊലപതങ്ങളും, ന്യൂനപക്ഷത്തിന്റെ ആശങ്കകളും മുഖ്യ പ്രചരണ വിഷയങ്ങളാക്കി തിരിച്ചടിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രിയങ്ക ഗാന്ധിയെ മുന്നിൽ നിർത്തി പ്രചരണ തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. വനിത വോട്ടർമാരേയും യുവാക്കളേയും ലക്ഷ്യം വച്ചാണ് പ്രിയങ്കയുടെ പ്രചരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എസ്.പി നേതാവ് അഖിലേഷ് യാദവ്. മായാവതിയുടെ ബി.എസ.പി നിറം മങ്ങിയ അവസ്ഥയിൽ ആണെങ്കിലും തിരികെ വരാനുള്ള തീവ്രശ്രമത്തിലാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News