പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ രാഹുൽ ഗാന്ധി; എഐ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കോൺഗ്രസ് അനുഭാവികൾ വീഡിയോ വ്യാപകമായി ഷെയർ ചെയ്യുകയാണ്. ദൃശ്യങ്ങൾ വ്യാജമാണെങ്കിലും ആ ദിവസം ഉടൻ വരുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നുണ്ട്

Update: 2024-04-29 08:13 GMT
Editor : banuisahak | By : Web Desk
Advertising

ഞാൻ രാഹുൽ ഗാന്ധി... ഈശ്വരന്റെ നാമത്തിൽ, ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ശബ്‌ദവും ദൃശ്യങ്ങളുമടക്കം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്‌ടിച്ചെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മ്യൂസിക്കും ചെങ്കോട്ടയുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കോൺഗ്രസ് അനുഭാവികൾ വീഡിയോ വ്യാപകമായി ഷെയർ ചെയ്യുകയാണ്. ദൃശ്യങ്ങൾ വ്യാജമാണെങ്കിലും ആ ദിവസം ഉടൻ വരുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നുണ്ട്. ജൂൺ 4 ന് വിധിയറിയുമെന്നും പ്രധാനമന്ത്രി രാഹുൽ ഗാന്ധി തന്നെയായിരിക്കുമെന്നുമുള്ള തലക്കെട്ടോടെയാണ് ആളുകൾ വീഡിയോ ഷെയർ ചെയ്യുന്നത്. 

രണ്ട് വ്യത്യസ്ത എഐ ഡിറ്റക്ഷൻ ടൂളുകൾ വഴി പ്രവർത്തിപ്പിക്കുന്നതിനായി ഓഡിയോ ഫയൽ വേർപെടുത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ജോധ്പൂർ സൃഷ്ടിച്ച ഡീപ്ഫേക്ക് അനാലിസിസ് ടൂളായ ഇതിസാർ വഴിയാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ, ഇൻറർനെറ്റിലെ രാഷ്ട്രീയ ഡീപ്‌ഫേക്കുകളുടെ പ്രചാരണം വ്യാപകമായിരിക്കുകയാണ്. 

കഴിഞ്ഞ ആഴ്‌ച, കോൺഗ്രസ് നേതാവ് കമൽനാഥിൻ്റെ ഒരു എഐ വീഡിയോയും പുറത്തുവന്നിരുന്നു. മുസ്‌ലിംകൾക്ക് പള്ളി പണിയുന്നതിനും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുമായി കമൽനാഥ്‌ ഭൂമി വാഗ്ദാനം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News