'നികുതി അടക്കുന്നത് ഇംഗ്ലണ്ടിലേതു പോലെ, സേവനമോ സൊമാലിയക്ക് സമാനം': കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് രാഘവ് ഛദ്ദ
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭ എം പി രാഘവ് ഛദ്ദ. 'ഇന്ത്യ ഇംഗ്ലണ്ടിനെ പോലെ നികുതി അടയ്ക്കുകയും സൊമാലിയ പോലുള്ള സേവനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയാലായിരുന്നു ഛദ്ദയുടെ പ്രതികരണം. 'ബജറ്റ് നിരാശനല്‍കുന്നതാണ്. സമൂഹത്തിലെ ഒരുതലത്തെയും തൃപ്തിപ്പെടുത്തുന്നതല്ല. ബിജെപിയേയോ അവരുടെ വോട്ടര്‍മാരെയോ പോലും' ആംആദ്മി പാര്‍ട്ടി നേതാവുകൂടിയായ ഛദ്ദ പറഞ്ഞു.
സാധാരണഗതിയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ സമൂഹത്തിലെ ഏതെങ്കിലും ചില വിഭാഗങ്ങള്‍ സന്തോഷിക്കുകയും മറ്റുചിലര്‍ അതൃപ്തരുമായിരിക്കും. എന്നാല്‍ ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ എല്ലാവരെയും നിരാശരാക്കി.ബിജെപിയെ പിന്തുണക്കുന്നവരെ പോലും.' ഛദ്ദ പറഞ്ഞു.
'കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിവിധ നികുതി ഇനത്തിലായി വലിയൊരു നേട്ടം കേന്ദ്രം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ എന്താണ് തിരിച്ചു നല്‍കിയത്. ഇംഗ്ലണ്ടിലേതുപോലെ നമ്മള്‍ നികുതി നല്‍കുന്നു എന്നാല്‍ സൊമാലിയയിലെ പോലെയാണ് സേവനങ്ങള്‍ ലഭിക്കുന്നത്.' അദ്ദേഹം പറഞ്ഞു.