ആസ്തി 7400 കോടി; എന്നിട്ടും അതിസമ്പന്നപ്പട്ടികയിൽ രത്തൻ ടാറ്റയില്ല- കാരണമിതാണ്‌

ഏറ്റവുമൊടുവിൽ എയർഇന്ത്യ, ടാറ്റ ഗ്രൂപ്പിന് കിട്ടിയപ്പോൾ ജനം കയ്യടിച്ചതും ആ ബിസിനസ് സാമ്രാജ്യത്തിലെ ജനകീയ പ്രതിബദ്ധതയുടെ നേരടയാളമാണ്.

Update: 2022-02-22 16:12 GMT
Editor : rishad | By : Web Desk
Advertising

ടാറ്റാ സൺസ് നെടുംതൂണായ രത്തൻ ടാറ്റയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് 84 പിന്നിട്ടത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും നൽകിയ കരുത്തും ആവേശവും ചെറുതല്ല. ഏറ്റവുമൊടുവിൽ എയർഇന്ത്യ, ടാറ്റ ഗ്രൂപ്പിന് കിട്ടിയപ്പോൾ ജനം കയ്യടിച്ചതും ആ ബിസിനസ് സാമ്രാജ്യത്തിലെ ജനകീയ പ്രതിബദ്ധതയുടെ നേരടയാളമാണ്.

ഏകദേശം വ്യക്തിഗത ആസ്തിയായി 7400 കോടിയുണ്ടായിട്ടും അതിസമ്പന്നപ്പട്ടികയിൽ രത്തൻ ടാറ്റയില്ല എന്നതാണ് കൗതുകകരം. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 പ്രകാരം രത്തൻ ടാറ്റയേക്കാൾ സമ്പന്നരായ 432 ഇന്ത്യക്കാരുണ്ട്. ഏകദേശം ആറ് പതിറ്റാണ്ടായി ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യങ്ങളിലൊന്ന് നയിച്ച ഒരു വ്യക്തി, ഇപ്പോഴും അതിന്റെ കമ്പനികളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടും ഏറ്റവും മികച്ച 10 അല്ലെങ്കിൽ 20 സമ്പന്നരായ ഇന്ത്യക്കാരിൽ ഒരാളില്‍ എന്തായാലും രത്തന്‍ ടാറ്റ ഉള്‍പ്പെടണം. എന്നിട്ടും ആദ്യ 100ൽ പോലും ഇല്ല. 

എന്താണ് കാരണം. മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണെന്നാണ് പറയപ്പെടുന്നത്. വരുമാനത്തിന്റെ 66 ശതമാനവും ചാരിറ്റി പ്രവർത്തനങ്ങള്‍ക്കാണ് അദ്ദേഹം വിനിയോഗിക്കുന്നത്. രത്തന്‍ ടാറ്റായുടെ കാലത്ത് മാത്രമല്ല ടാറ്റാഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ ജെ.ആര്‍.ഡിയുടെ കാര്യത്തിലും ഇതുപോലെ തന്നെയായിരുന്നു സാഹചര്യം എന്നതാണ്  കൗതുകകരം.

രത്തൻ ടാറ്റയുടെ വരുമാനത്തിന്റെ സിംഹഭാഗവും ടാറ്റ സൺസിൽ നിന്നാണ്. 2021ലെ ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ൽ 433-ാം സ്ഥാനത്തായിരുന്നു രത്തന്‍ ടാറ്റ. 3,500 കോടി രൂപയായിരുന്നു ആസ്തി. ഏറ്റവും പുതിയ പട്ടികയിൽ 6,000 കോടി രൂപ ആസ്തിയോടെ ടാറ്റയുടെ സ്ഥാനം 198ാം സ്ഥാനത്താണ്. 

സോഷ്യല്‍മീഡിയയും മാധ്യമങ്ങളും അംബാനി കുടുംബത്തിന്റെ കഥകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുമ്പോള്‍ ഇന്ത്യയിലേറ്റവും ധനികനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവും മൂല്യമുള്ള കമ്പനിയെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ സാമ്പത്തിക വിദഗ്ധരുടെ അനുമാനത്തില്‍ രത്തന്‍ ടാറ്റയുടെ ടാറ്റ ഗ്രൂപ്പ് തന്നെയാണ് ഏറ്റവും സമ്പന്നം. 1868ല്‍ സ്ഥാപിതമായ ഇന്ത്യയിലേ തന്നെ ഏറ്റവും വലിയ കൂട്ടായ്മയാണ് ടാറ്റ ഗ്രൂപ്പ്. ഇന്ന് 150 ലേറെ രാജ്യങ്ങളില്‍ ടാറ്റയുടെ ഉത്പന്നങ്ങളും സേവനങ്ങളുമെത്തുന്നുണ്ട്. ആറ് ഭൂഖണ്ഡങ്ങളിലായി 100 ഓളം രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നു.

കമ്പനിയുടെ 66 ശതമാനം ഓഹരി മൂലധനം തലമുറകളിലായി ടാറ്റാ കുടുംബത്തിലെ അംഗങ്ങള്‍ തുടങ്ങിവെച്ച പതിനഞ്ച് ജീവകാരുണ്യ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്.  ആത് ആ കുടുംബത്തിന്റെ നയം കൂടിയാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും ടാറ്റ ഗ്രൂപ്പ് സഹായ ഹസ്തം ജനങ്ങൾക്ക് നേരെ നീട്ടിയിട്ടുണ്ട്. ഇപ്പോഴും കാവലായി അവർ ഇവിടെയുണ്ട്.. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News