ഇരുപത് വർഷം കൂടി രാജ്യം ഭരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി

Update: 2024-07-03 08:17 GMT
Advertising

ന്യൂഡൽഹി: ഇരുപത് വർഷം കൂടി രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനഹിതം അംഗീകരിക്കാന്‍ ചിലര്‍ ഇപ്പോഴും തയാറായിട്ടില്ലെന്നും നന്ദിപ്രമേയത്തിനുള്ള രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സത്യം പറയുന്നത് കേള്‍ക്കാനുള്ള മനസുപോലും പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം സഭയെ അപമാനിക്കുകയാണെന്ന് രാജ്യസഭാ സ്പീക്കർ ജഗദീപ് ധൻകർ പറഞ്ഞു.

മൂന്നാം തവണയും ജനങ്ങൾ എൻ.ഡി.എ സർക്കാരിനെ അധികാരത്തിലേറ്റി. 60 വർഷത്തിന് ശേഷമാണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിഷേധം അവ​ഗണിച്ച് പ്രധാനമന്ത്രി പ്രസം​ഗം തുടർന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News