ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം

മൃതദേഹം ഏകദേശം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് തോന്നുന്നുവെന്ന് കർണാടക റെയിൽവേ പൊലീസ് പറഞ്ഞു

Update: 2023-01-05 07:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: ബെംഗളൂരുവിലെ യശ്വന്ത്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്ന മൃതദേഹം ഏകദേശം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് തോന്നുന്നുവെന്ന് കർണാടക റെയിൽവേ പൊലീസ് പറഞ്ഞു.

കറുപ്പും വെളുപ്പും ഇടകലര്‍ന്ന കുര്‍ത്തയും വെള്ള ലെഗ്ഗിന്‍സും വെള്ള ദുപ്പട്ടയുമാണ് യുവതിയുടെ വേഷം. കാല്‍ വിരലുകളില്‍ മിഞ്ചിയും ധരിച്ചിട്ടുണ്ട്. ഏകദേശം അഞ്ചടി ഉയരമുണ്ട്. യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി റെയിൽവേ സ്റ്റേഷനിലെ തൂപ്പുകാരൻ റെയിൽവേ പൊലീസിനെ അറിയിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. പൊലീസെത്തി പോയി ഡ്രം തുറന്നപ്പോൾ അകത്ത് ഒരു സ്ത്രീയുടെ അഴുകിയ ശരീരവും വസ്ത്രങ്ങളും കണ്ടതായി പത്രക്കുറിപ്പിൽ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കാണാതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതി വിവാഹിതയാണെന്ന് തോന്നുന്നുവെന്ന് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മീന്‍ കൊണ്ടുപോകുന്നതിനായി ഇത്തരം പ്ലാസ്റ്റിക് ഡ്രമ്മുകള്‍ ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News