പൊതുവേദിയിൽ വെച്ച് യുവതാരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി:വീഡിയോ
ഉത്തർപ്രദേശിലെ ഗോണ്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം ബ്രിജ് ഭൂഷൺ ശരൺ സിങ് ആണ് യുവാവിനെ മർദിച്ചത്
Update: 2022-09-07 08:28 GMT
പൊതുവേദിയിൽ വച്ച് യുവ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ഉത്തർപ്രദേശിലെ ഗോണ്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം ബ്രിജ് ഭൂഷൺ ശരൺ സിങ് ആണ് യുവാവിനെ മർദിച്ചത്. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കൂടിയാണ് ബ്രിജ്ഭൂഷൺ.
പതിനഞ്ചു വയസ്സിൽ താഴെയുള്ളവർക്കുള്ള ദേശീയ ചാമ്പ്യൻഷിപ്പിനിടെയാണ് സംഭവം. പതിനഞ്ചു വയസ് കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി യുവാവിനെ സംഘാടകർ മത്സരിക്കുന്നതിൽനിന്നു മാറ്റിനിർത്തിയിരുന്നു. ഇതിൽ പരാതി പറയാനാണ് യുവാവ് വേദിയിൽ എത്തിയത്.
മത്സരിക്കാൻ അനുവദിക്കണമെന്ന യുവാവിന്റെ ആവശ്യം ബ്രിജ്ഭൂഷൺ തള്ളി. തുടർന്നും യുവാവ് അഭ്യർഥന തുടരുന്നപ്പോൾ രോഷാകുലനായ എംപി നിയന്ത്രണം വിട്ടുപെരുമാറുകയായിരുന്നു. എംപി യുവാവിനെ തള്ളുന്നതും മുഖത്ത് അടിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.