പരസ്യത്തിനായി യുപി സർക്കാർ നല്‍കിയത് 160 കോടി: ഏറിയ പങ്കും അംബാനിയുടെ നെറ്റ്‌വർക്ക് 18ന്

ഏപ്രിൽ 2020 മുതൽ മാർച്ച് 2021 വരെയുള്ള കണക്കാണ് ഇപ്പോൾ വിവരാവകാശ നിയമത്തിലൂടെ പുറത്തുവന്നത്. പ്രാദേശിക ടെലിവിഷന്‍ ചാനലുകൾ, ദേശീയ ടെലിവിഷന്‍ ചാനലുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

Update: 2021-07-24 04:41 GMT
Editor : rishad | By : Web Desk
Advertising

ടിവി ചാനലുകൾക്ക് പരസ്യത്തിനായി ഉത്തർപ്രദേശ് സർക്കാർ നല്‍കിയത് 160.31 കോടി. ഇതിൽ ഏറ്റവും കൂടുതൽ പരസ്യം നേടിയത് അനിൽ അംബാനിയുടെ നെറ്റ്‌വര്‍ക്ക്‌ 18. ഏപ്രിൽ 2020 മുതൽ മാർച്ച് 2021 വരെയുള്ള കണക്കാണ് ഇപ്പോൾ വിവരാവകാശ നിയമത്തിലൂടെ പുറത്തുവന്നത്. പ്രാദേശിക ടെലിവിഷന്‍ ചാനലുകൾ, ദേശീയ ടെലിവിഷന്‍ ചാനലുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 

ഇതിൽ 88.68 കോടി ദേശീയ ചാനലുകള്‍ക്കും 71.63 കോടി പ്രാദേശിക ടിവി ചാനലുകൾക്കുമാണ് നൽകിയിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ആത്മ നിർഭൻ ഭാരത് എന്ന ക്യാമ്പയിനാണ് യോഗി ആദിത്യനാഥ് സർക്കാർ കൂടുതൽ തുക ചെലവഴിച്ചത്. അംബാനിയുടെ ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക്ക്‌ 18 ഗ്രൂപ്പ് ആണ് പരസ്യവരുമാനം കൂടുതൽ ലഭിച്ചത്. 28.82 കോടിയാണ് ഇവർക്ക് ലഭിച്ചത്.

സിഎൻഎൻ ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, ന്യൂസ് 18 യുപി ഉത്തരാഖണ്ഡ് ചാനലുകൾ ഉൾപ്പെടെയാണിത്. സീ മീഡിയയാണ് രണ്ടാം സ്ഥാനത്ത്. 23.48 കോടിയാണ് സീ മീഡിയക്ക് ലഭിച്ചത്. 18.19 കോടിയുമായി എബിപി ഗ്രൂപ്പ് ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യാ ടുഡേക്ക് 10.61 കോടി, റിപ്പബ്ലിക് മീഡിയ നെറ്റുവർക്കിന് 9.1 കോടി, ഐടിവി നെറ്റുവർക്കിന് 7.24 കോടി, ടൈംസ് ഗ്രൂപ്പിന് 5.97 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. മാധ്യമപ്രവർത്തകനായ ഉമാശങ്കർ ദുബെയാണ് വിവരാവകാശ നിയമപ്രകാരം വിവരം തേടിയത്.

അതേസമയം ഉത്തർപ്രദേശ് സർക്കാറിനെയും കേന്ദ്ര സർക്കാറിനെയും പലപ്പോഴും വിമർശിക്കാറുള്ള എൻ.ഡി.ടി.വി ഗ്രൂപ്പിന് 'പരസ്യവരുമാന പട്ടികയിൽ' ഇടം നേടാനായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പരസ്യചെലവുകളെ പറ്റി പ്രതികരിക്കാൻ ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി നവ്‌നീത് സെഗാൾ തയ്യാറായില്ല. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News