യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി അഖിലേഷ് യാദവ്
യോഗി സർക്കാരിനെയല്ല, യോഗ്യതയുള്ള സർക്കാരിനെയാണ് ഉത്തർപ്രദേശിന് വേണ്ടതെന്ന് അഖിലേഷ് യാദവ് പറഞ്ഞു
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യോഗി സർക്കാരിനെയല്ല, യോഗ്യതയുള്ള സർക്കാരിനെയാണ് ഉത്തർപ്രദേശിന് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിന് മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് എന്നിവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്നവരെയാണ് ഉത്തര്‍പ്രദേശിന് ആവശ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലാപ്‌ടോപ്പ് പോലും ഉപയോഗിക്കാൻ അറിയില്ല. അദ്ദേഹത്തിന് ഒരു മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ അറിയില്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.
നാടിന്റെ വികസമല്ല മറിച്ച് നാശത്തിന്റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത്. അവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. അസംഖഢിനെ ആരെങ്കിലും അപമാനിക്കുന്നുണ്ടെങ്കില്‍ അത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള കേസുകൾ മുഖ്യമന്ത്രി സ്വയം ഇടപെട്ട് പിൻവലിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
'Yogya, not Yogi': Akhilesh Yadav hits back at UP govt, says CM can't even operate laptop