'കുറ്റവാളികളെ കാട്ടിക്കൊടുക്കാനല്ല ഹേമ കമ്മിറ്റിക്ക് മുന്നിൽ പോയത്; ശിക്ഷിക്കുന്നതിന് എതിരല്ല'; മാല പാർവതി
ശക്തരായ പെൺകുട്ടികൾ ഡബ്ലിയുസിസിയിൽ ഉണ്ട്, അവർക്ക് കേസുമായി മുന്നോട്ടുപോകാൻ ആകുമെന്നും മാല പാർവതി കൂട്ടിച്ചേർത്തു.
താൻ ഡബ്ലിയുസിസിക്കെതിരല്ലെന്ന് നടി മാല പാർവതി. ചില കാര്യങ്ങൾക്ക് വിശദീകരണമെന്ന് കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടി പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുറന്ന് സംസാരിക്കാമെന്ന വാക്കിൽ വിശ്വസിച്ചത് വിനയായി. കുറ്റവാളികളെ ശിക്ഷികുന്നതിന് താൻ എതിരല്ല. കുറ്റക്കാരെ കാട്ടികൊടുക്കാനല്ല ഹേമ കമ്മിറ്റിക്ക് മുന്നിൽ പോയത്. കേസുമായി മുന്നോട്ടുപോകുന്നവർക്ക് തന്റെ ഹരജി തടസമാകില്ല എന്ന് നടി കുറിച്ചു. കമ്മിറ്റി ഉണ്ടാക്കിയപ്പോൾ, ഉള്ള നിബന്ധനകളിൽ ഒരിടത്ത് പോലും കുറ്റക്കാരെയും, കുറ്റകൃത്യങ്ങളും കണ്ടെത്താനുള്ള ഒരു അന്വേഷണ സംഘമാണ് ഈ കമ്മിറ്റി എന്ന് പറഞ്ഞിട്ടില്ലെന്നും മാല പാർവതി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ തന്റെ ഹരജി ഡബ്ലിയുസിസിയുടെ നീക്കങ്ങളെ തടസപെടുത്തുന്നതല്ല. നിയമപരമായി മുന്നോട്ട് പോകാൻ തനിക്ക് താല്പര്യമില്ലാത്തത്തിനാലാണ് ഹരജി നൽകിയത്. ശക്തരായ പെൺകുട്ടികൾ ഡബ്ലിയുസിസിയിൽ ഉണ്ട്, അവർക്ക് കേസുമായി മുന്നോട്ടുപോകാൻ ആകുമെന്നും മാല പാർവതി കൂട്ടിച്ചേർത്തു.
പോസ്റ്റിൻ്റെ പൂർണരൂപം-
ഹേമ കമ്മിറ്റി വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ മാലാ പാർവതി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു, എന്നാൽ തുടർനടപടിക്കായി അന്വേഷണസംഘം നിർബന്ധിക്കുകയാണെന്ന് മാല പാർവതി മീഡിയവണിനോട് പറഞ്ഞു. താൻ ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് ഹരജി. വിഷയവുമായി ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരിൽ വിളിച്ചു വരുത്തുന്നു എന്നും നടി പറഞ്ഞു.
എന്നാൽ മാലാ പാർവതിയുടെ ഹരജിക്കെതിരെ ഡബ്ലു്യസിസി രംഗത്തുവന്നിരുന്നു. നടിയുടെ ഹരജി അപ്രസക്തമാണ് ഒരു കാരണവാശാലും ഇത് അംഗീകരിക്കാനാവില്ല. എന്നും ഡബ്ലിയുസിസി കൂട്ടിച്ചേർത്തു. എല്ലാ ഹരജികളും ഡിസംബർ പത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
വാർത്ത കാണാം-