'പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചോട്ടെ, അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്'; മന്ത്രി കെ.രാജൻ

വാക്കിന്റെ പ്രശ്‌നമാണെങ്കിൽ പുതിയ വാക്ക് കണ്ടെത്തിയാൽ മതിയെന്നും പ്രതികരണം

Update: 2024-10-29 13:00 GMT
Editor : ശരത് പി | By : Web Desk
Advertising

കോഴിക്കോട്: പൂരം കലക്കലിൽ മുഖ്യമന്ത്രിയെ തള്ളി മന്ത്രി കെ.രാജൻ. പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കട്ടെ, വിഷയം നിയമസഭയ്ക്കകത്തും പുറത്തും ചർച്ച ചെയ്തതാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടായെന്നത് വ്യക്തമാണ്. വാക്കിന്റെ പ്രശ്‌നമാണെങ്കിൽ പുതിയ വാക്ക് കണ്ടെത്തിയാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ത്രിതല അന്വേഷണത്തിന്റെ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ കാര്യങ്ങൾ വ്യക്തമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം തള്ളി സിപിഐ മുമ്പ് തന്നെ രംഗത്തുവന്നിരുന്നു. പൂരം അലങ്കോലപ്പെട്ടന്ന കാര്യത്തിൽ സംശയമില്ല. പൂരത്തിന്റെ പ്രധാന ചടങ്ങുകൾ അലങ്കോലപ്പെട്ടു. വെടിക്കെട്ട് നടത്താൻ ഏഴര മണിവരെ നീണ്ടാൽ അലങ്കോലപ്പെട്ടുവെന്ന് തന്നെയാണ് അർഥമെന്നും വി.എസ് സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു.പൂരം അടിമുടി അലങ്കോലപ്പെട്ടുവെന്ന പ്രചാരണത്തോട് യോജിപ്പില്ല. പക്ഷേ, പൂരത്തിന്റെ പ്രധാന ചടങ്ങുകൾ അലങ്കോലപ്പെട്ടു. എല്ലാ ദേവസ്വങ്ങളും സമയത്തിന് പൂരം എഴുന്നെള്ളിച്ചെങ്കിലും തിരുവമ്പാടിക്ക് ചില കാരണങ്ങളാൽ സമയക്രമം പാലിക്കാനായില്ല. തുടർന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടയാൻ ശ്രമിച്ചപ്പോൾ ബന്ധപ്പെട്ട ആളുകളുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം ബാരിക്കേഡ് വലിച്ചുമാറ്റാനായിരുന്നു പിന്നീടുണ്ടായ ശ്രമം.

അവിടെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ജനങ്ങളുമായി ഉന്തും തള്ളും ചെറിയ തോതിൽ ലാത്തി ചാർജും ഉണ്ടായി. അതിന് പരിഹാരം ഉണ്ടാക്കുന്നതിന് പകരം നടന്നുകൊണ്ടിരിക്കുന്ന മേളം നിർത്തിവെക്കാനാണ് നിർദേശം കൊടുത്തത്. വെടിക്കെട്ട് അടക്കം നടത്തില്ല എന്ന് തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നിൽ ആരൊക്കെയാണെന്നും സുനിൽകുമാർ ചോദിച്ചു.വെടിക്കെട്ട് അലങ്കോലപ്പെടുത്തി രാഷ്ട്രീയമായ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്ത സംഘ്പരിവാറിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സുനിൽകുമാർ പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News