വനനിയമ ഭേദഗതി ബിൽ; നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി
പൊതുജനം, നിയമജ്ഞർ, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാവർക്കും നിർദേശങ്ങൾ സമർപ്പിക്കാം
Update: 2025-01-04 11:56 GMT
തിരുവനന്തപുരം: വനനിയമ ഭേദഗതി ബിൽ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ജനുവരി 10 വരെ നിർദേശങ്ങൾ സമർപ്പിക്കാമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. നേരത്തെ 2024 ഡിസംബർ 31 വരെയാണ് നിർദേശങ്ങൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. പൊതുജനം, നിയമജ്ഞർ, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാവർക്കും നിർദേശങ്ങൾ സമർപ്പിക്കാം.