കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം

തുക നാളെ കൈമാറുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

Update: 2024-03-05 16:22 GMT
Advertising

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. തുക നാളെ കൈമാറുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. സംഭവം നടന്ന ഉടനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് ധനസഹായം നൽകാൻ തീരുമാനിച്ചത്. കാട്ടുപന്നി ആക്രമണം വിതച്ച മേഖലയിൽ നിരീക്ഷണം ശക്തമാക്കും. കോഴിക്കോട് ഡി.എഫ്.ഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യും. പൊലീസിന്റെ സഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കുവെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളതിനാൽ വനത്തിൽ പ്രവേശിക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദേശമുണ്ട്. ഏതെങ്കിലും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കണ്ടാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. 18004254733 ആണ് ടോൾ ഫ്രീ നമ്പർ.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News