1921 ലെ വാഗൺ കൂട്ടക്കൊലയുടെ നടക്കുന്ന ഓർമ്മകൾക്ക് 102 വയസ്

ഒരു നൂറ്റാണ്ട് പിന്നിട്ടെങ്കിലും ശ്വാസംമുട്ടിക്കുന്ന ആ ഓർമ്മകൾക്ക് ഇന്നും രക്തത്തിന്റെ മണമുണ്ട്

Update: 2023-11-20 03:30 GMT
Editor : Lissy P | By : Web Desk
Advertising

തിരൂര്‍: 1921 ലെ മലബാർസമരക്കാലത്ത് ബ്രിട്ടീഷ് പട്ടാളം പിടികൂടിയ 100 ഓളം വരുന്ന പോരാളികളെ തിരൂരിൽ നിന്ന് മദ്രാസ് റിയിൽവേ ചരക്കു തീവണ്ടിയുടെ  എസ് എൽ വി 1711 എന്ന ബോഗിയിൽ കോയമ്പത്തൂരിലെ ജയിലിലടക്കാൻ കൊണ്ടുപോയി. തീവണ്ടി കോയമ്പത്തൂരിനടുത്ത് പോത്തന്നൂരിൽ എത്തിയപ്പോഴേക്കും 70 മനുഷ്യരാണ് പ്രാണ വായു കിട്ടാതെ പിടഞ്ഞു വീണത്. മൃതദേഹങ്ങളുമായി തീവണ്ടി പിന്നീട് തിരൂരിലേക്ക് തന്നെ തിരിച്ചെത്തി. 70 മൃതദേഹങ്ങളും പരസ്പരം തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ വികൃതമായിരുന്നു.

തിരൂർ കോരങ്ങത്ത് ജുമാമസ്ജിദിലും,കോട്ട് ജുമാ മസ്ജിദിലുമയാണ് ഇവർക്ക് ഖബറിടം ഒരുക്കിയത്.ഹൈന്ദവരുടെ മൃതദേഹം വടക്കൻ മുത്തൂരിലും സംസ്കരിച്ചു. വാഗൺ ട്രാജഡി ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനും ആയി വിദ്യാർഥികളും ചരിത്രകാരന്മാരും അടക്കം നിരവധി പേരാണ് ഇപ്പോഴും തിരൂരിൽ എത്തുന്നത്.

തിരൂർ റെയിൽവേ സ്റ്റേഷനിൽ വാഗൺ കൂട്ടക്കൊല ചിത്രങ്ങൾ വരച്ച് മഷി ഉണങ്ങും മുൻപേ മായ്ച്ചു കളഞ്ഞതിനും,മരിച്ചവരുടെ പേരുകൾ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടത്തുന്നതിനുമെല്ലാം കേരളം സാക്ഷികളായി. പക്ഷേ, എത്ര മായ്ച്ചാലും മായാത്ത കറുത്ത ഓർമ്മകളാണ് സമാനതകളില്ലാത്ത വാഗൺ കൂട്ടക്കൊലക്കുള്ളത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News