അനുവാദം ഇല്ലാതെ ക്രിക്കറ്റ് ബാറ്റ് എടുത്തതിന് പന്ത്രണ്ടുകാരന്‍റെ കൈയൊടിച്ചു; ബന്ധുവായ യുവാവ് പിടിയില്‍

രഞ്ജിത്തിന്‍റെ മകനും മര്‍ദനമേറ്റ കുട്ടിയും ഒരേക്ലാസിലാണ് പഠിക്കുന്നത്

Update: 2023-07-29 01:12 GMT
Editor : Lissy P | By : Web Desk
Advertising

 കൊല്ലം: കടയ്ക്കലിൽ ബന്ധുവിന്‍റെ ക്രൂരമർദനത്തിൽ പന്ത്രണ്ടുകാരന്‍റെ കൈയൊടിഞ്ഞു. സംഭവത്തിൽ ബന്ധു രഞ്ജിത്തിനെ കടയ്ക്കലിൽ പൊലീസ് അറസ്റ്റ് ചെയ്തു. മകനൊപ്പം കളിക്കുന്നതിനിടെ തർക്കമുണ്ടായതാണ് കുട്ടിയെ രഞ്ജിത്ത് ക്രൂരമായി മർദിക്കാൻ കാരണമായി പറയുന്നത്.

 കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലെത്തിയ രഞ്ജിത്ത് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കമ്പ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. രഞ്ജിത്തിന്‍റെ മകനും മര്‍ദനമേറ്റ കുട്ടിയും ഒരേക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും ചേർന്ന് അനുവാദം ഇല്ലാതെ ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്നു എന്ന് ആരോപിച്ചായിരുന്നു മർദനം. താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കൈകളിൽ പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായി.

രഞ്ജിത്ത് സ്വന്തം മകനെ അടിച്ചെങ്കിലും ഒരു പോറലുപോലും ഏല്‍പിച്ചിട്ടില്ലെന്നും തന്‍റെ മകന്‍റെ കൈയൊടിക്കുകയായിരുന്നെന്നും പന്ത്രണ്ടുകാരന്‍റെ മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് വീട്ടിൽ നിന്ന് പിടികൂടിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News