പട്ടാമ്പിയിൽ 15കാരനെ കാണാനില്ലെന്ന് പരാതി
വൈകീട്ട് നാല് മണിയോടെ കളിക്കാനായി വീട്ടിൽ നിന്ന് പോയതായിരുന്നു.
Update: 2024-06-11 17:36 GMT
പാലക്കാട്: പട്ടാമ്പി കൊണ്ടൂർക്കരയിൽ 15കാരനെ കാണാനില്ലെന്ന് പരാതി. പൂവത്തിങ്കൽ വീട്ടിൽ താഹിറിന്റെ മകൻ അമീർ അബ്ബാസിനെയാണ് ഇന്ന് വൈകുന്നേരം മുതൽ കാണാതായത്.
വൈകീട്ട് നാല് മണിയോടെ കളിക്കാനായി വീട്ടിൽ നിന്ന് പോയതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുകളിലെ ചിത്രത്തിൽ കാണുന്ന വസ്ത്രമാണ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമീർ ധരിച്ചിരുന്നത്.