പയ്യന്നൂര്‍ സീറ്റ് ആര്‍.എസ്.പിക്ക്: കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് ശക്തം

Update: 2016-04-18 13:47 GMT
Editor : admin
പയ്യന്നൂര്‍ സീറ്റ് ആര്‍.എസ്.പിക്ക്: കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് ശക്തം
Advertising

സീറ്റ് വിട്ടുനല്കിയാല്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്ന് മണ്ഡലം പ്രസിഡണ്ടിന്റെ മുന്നറിയിപ്പ്

കണ്ണൂരിലെ പയ്യന്നൂര്‍ സീറ്റ് ആര്‍.എസ്.പിക്ക് വിട്ടുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. സീറ്റ് വിട്ടുനല്കിയാല്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്ന് മണ്ഡലം പ്രസിഡണ്ടിന്റെ മുന്നറിയിപ്പ്. പാര്‍ട്ടി തീരുമാനത്തിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ് പയ്യന്നൂര്‍. ഇവിടെ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോഡ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൌവ്വലിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആലോചിച്ചത്. എന്നാല്‍ കുറെക്കൂടി ശക്തമായ മത്സരം കാഴ്ചവെക്കുന്ന ഒരു പൊതു സ്വതന്ത്രനെ കണ്ടെത്താനായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇതനുസരിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് സീറ്റ് ആര്‍.എസ്.പിക്ക് വിട്ട് നല്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

ഇതിനെതിരെയാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അടക്കമുളളവര്‍ രംഗത്തെത്തിയിരിക്കുന്നത്. സീറ്റ് ആര്‍.എസ്.പിക്ക് വിട്ടുനല്‍കാനുളള തീരുമാനത്തിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീറ്റ് ലഭിച്ചാല്‍ ജില്ലാ പ്രസിഡണ്ട് ഇല്ലിക്കല്‍ ആഗസ്തിയെ പയ്യന്നൂരില്‍ മത്സരിപ്പിക്കാനാണ് ആര്‍.എസ്.പിയുടെ തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News