പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എക്കെതിരെ പൊന്നാനിയില്‍ പോസ്റ്ററുകള്‍
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം എംഎല്‍എയുടെ ഇഷ്ടകാര്‍ക്ക് നല്‍കി എന്ന് ആരോപിച്ചാണ് ശ്രീരാമകൃഷ്ണനെതിരെ പോസ്റ്ററുകള്‍ പതിച്ചത്.
പൊന്നാനി മണ്ഡലത്തില്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എക്കെതിരെ പോസ്റ്ററുകള്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം എംഎല്‍എയുടെ ഇഷ്ടകാര്‍ക്ക് നല്‍കി എന്ന് ആരോപിച്ചാണ് ശ്രീരാമകൃഷ്ണനെതിരെ പോസ്റ്ററുകള്‍ പതിച്ചത്.
മാറഞ്ചേരി സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മാറഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയന്‍ അമ്പാരത്തിനാണ് പെരുപടമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടതെന്നും അത് എംഎല്‍എ ഇടപെട്ട് ആറ്റുണി തങ്ങള്‍ക്ക് നല്‍കി എന്നും ആരോപിച്ചാണ് പോസ്റ്ററുകള്‍ പതിച്ചത്. മാറഞ്ചേരിക്കാരെ വഞ്ചിച്ച എംഎല്‍എ നമുക്ക് വേണ്ട എന്നാണ് പോസ്റ്ററിലുളളത്. എന്നാല്‍ ഈ പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.
പൊന്നാനിയില്‍ ഇത്തവണയും പി .ശ്രീരാമകൃഷ്ണന്‍ തന്നെയാണ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ വോട്ട് അഭ്യര്‍ഥിച്ചുളള ചുവരെഴുത്തുകള്‍ മണ്ഡലത്തില്‍ നിറഞ്ഞുകഴിഞ്ഞു. എംഎല്‍എക്കെതിരെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ക്ഷീണം ചെയ്യും.