തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും

Update: 2016-05-01 03:26 GMT
Editor : admin
തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും
Advertising

വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും ചില സ്ഥാനാര്‍ത്ഥികളെ തോല്‍പിയ്ക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു സാധിയ്ക്കുമെന്ന് തെളിയിക്കാന്‍ കൂടി വേണ്ടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്.

Full View

വയനാട്ടിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സംഘടന നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വയനാട്ടില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വയനാട്ടില്‍ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കും. വാഗ്ദാനങ്ങള്‍ പാലിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണിത്.

വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും ചില സ്ഥാനാര്‍ത്ഥികളെ തോല്‍പിയ്ക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു സാധിയ്ക്കുമെന്ന് തെളിയിക്കാന്‍ കൂടി വേണ്ടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതീതമായി മുഴുവന്‍ വ്യാപാരികളുടെയും വോട്ടുകള്‍ നേടാന്‍ സാധിയ്ക്കുമെന്നാണ് സംഘടന ഉറപ്പിച്ചു പറയുന്നത്. അങ്ങനെ വരുമ്പോള്‍ പല മണ്ഡലങ്ങളിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാനാര്‍ത്ഥികള്‍ നിര്‍ണായകമാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News