ഉടുമ്പന്‍ചോലയില്‍ ത്രികോണ മത്സരം
എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം ബിഡിജെഎസ് സ്ഥാനാര്‍ഥി കൂടെ സജീവമായതോടെ ഉടുമ്പന്‍ചോലയിലെ മത്സരത്തിന് വാശിയേറി.
എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം ബിഡിജെഎസ് സ്ഥാനാര്‍ഥി കൂടെ സജീവമായതോടെ ഉടുമ്പന്‍ചോലയിലെ മത്സരത്തിന് വാശിയേറി. സിപിഎം സെക്രട്ടേറിയറ്റ് അംഗം എം എം മണിയും കോണ്‍ഗ്രസ് നേതാവ് സേനാപതി വേണുവും തമ്മിലാണ് പ്രധാന മത്സരം. എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥി സജി പറമ്പത്താണ് രംഗത്തുള്ളത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എം മണി മത്സരിക്കുന്ന ഉടുമ്പന്‍ചോല സിപിഎമ്മിനെ സംബന്ധിച്ച് അഭിമാനപോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ്. അതുകൊണ്ടുതന്നെ ജില്ലയിലെ പാര്‍ട്ടി സംവിധാനങ്ങള്‍ എല്ലാം ഉടുമ്പന്‍ചോലയില്‍ ശക്തമായി ഉപയോഗപ്പെടുത്തുയാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ 7ഉം നേടിയ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
എന്‍ഡിഎക്കു വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥി സജി പറമ്പത്ത് ശക്തമായ പ്രചരണമാണ് മണ്ഡലത്തില്‍ നടത്തുന്നത്. 65000ത്തോളം ഈഴവ വോട്ടുകള്‍ എന്‍ഡിഎക്ക് ലഭിക്കുമെന്നാണ് അവരുടെ അവകാശവാദം.