ബാലുശേരിയില്‍ പോരാട്ടം പൊടി പാറും

Update: 2016-06-02 08:03 GMT
Editor : admin
ബാലുശേരിയില്‍ പോരാട്ടം പൊടി പാറും
Advertising

മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും ഇറങ്ങുമ്പോള്‍ പോരാട്ടം പൊടി പാറുകയാണ് ബാലുശേരിയില്‍

Full View

മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും ഇറങ്ങുമ്പോള്‍ പോരാട്ടം പൊടി പാറുകയാണ് ബാലുശേരിയില്‍. കുന്ദമംഗലത്തിനു പകരം കോണ്‍ഗ്രസില്‍ നിന്നും മുസ്ലീം ലീഗ് ഏറ്റെടുത്ത സീറ്റില്‍ യു സി രാമന്‍ അങ്കത്തിനിറങ്ങുമ്പോള്‍ സിറ്റിംഗ് എം എല്‍ എ പുരുഷന്‍ കടലുണ്ടിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കാലങ്ങളായി ഇടത്തേക്ക് ചാഞ്ഞുള്ള പരിചയം മാത്രമേ ബാലുശ്ശേരി മണ്ഡലത്തിനുള്ളൂ. ജില്ലയിലെ ഏക സംവരണ മണ്ഡലമായ ബാലുശേരിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പുരുഷന്‍ കടലുണ്ടി പ്രചാരണത്തില്‍ സജീവമാണ്. മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ തന്നെയാണ് പ്രധാന പ്രചാരണായുധം.

സംവരണ മണ്ഡലമായ കുന്ദമംഗലത്തു നിന്നും രണ്ടു തവണ നിയമസഭയിലെത്തിയതിന്റെ പരിചയ സമ്പത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി യു സി രാമന്റെ കരുത്ത്. മണ്ഡലം പിടിക്കാനൊരുങ്ങിത്തന്നെയാണ് യു സി രാമനെ യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.
ബാലുശേരി മണ്ഡ‍ലം മുസ്ലീം ലീഗിന് വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പി കെ സുപ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി. അസംതൃപ്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണ സുപ്രന് ലഭിക്കുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ശശീന്ദ്രനും പ്രചാരണത്തില്‍ സജീവമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News