വെള്ളാപ്പള്ളിയും പിണറായിയും കൂടിക്കാഴ്ച നടത്തി
'എല്‍ഡിഎഫുമായും പിണറായിയുമായും അകല്‍ച്ചയില്ല'
വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൌസില്‍ കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫുമായി തനിക്ക് അകല്‍ച്ചയില്ലെന്നും മൈക്രോഫിനാന്‍സ് കേസില്‍ തനിക്കൊരു ചുക്കും സംഭവിക്കില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയെ കണ്ടത് എസ് എന്‍ ഡി പിയുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതിലെ പ്രയാസങ്ങള്‍ ബോധിപ്പിക്കാന്‍ ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുമുന്നണിയുമായി അടുക്കുന്നതിന്റെ സൂചനായാണോ കൂടിക്കാഴ്ചയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മൈക്രോഫിനാന്‍സ് കേസില്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസവും വെള്ളാപ്പള്ളി പ്രകടിപ്പിച്ചു.
ക്ലിഫ് ഹൌസില്‍ 15 മിനിട്ടോളം വെള്ളാപ്പള്ളി-പിണറായി കൂടിക്കാഴ്ച നീണ്ടു.