സ്ഥാനാര്‍ഥി നിര്‍ണയം: സിപിഐ സംസ്ഥാന എക്സിക്യുട്ടീവില്‍ തീരുമാനമായില്ല
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സിപിഐ സംസ്ഥാന എക്സിക്യുട്ടീവില്‍ തീരുമാനമായില്ല
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സിപിഐ സംസ്ഥാന എക്സിക്യുട്ടീവില്‍ തീരുമാനമായില്ല. രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കണമോയെന്ന കാര്യത്തിലും സംസ്ഥാന എക്സിക്യുട്ടീവ് അന്തിമ തീരുമാനമെടുത്തില്ല. വൈക്കം എംഎല്‍എ കെ അജിത്ത് ഒഴികെ രണ്ട് ടേം പൂര്‍ത്തിയാക്കിയ എംഎല്‍എമാരുടെ പേരുകളും ജില്ലാ കൌണ്‍സിലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി എംഎല്‍എ സി ദിവാകരന്റെ പേര് കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും തിരുവനന്തപുരത്തെ നെടുമങ്ങാട് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായി സംസ്ഥാന എക്സിക്യുട്ടീവും സംസ്ഥാന കൌണ്‍സിലും ഇന്ന് വീണ്ടും യോഗം ചേരും. 27 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഇവിടങ്ങളിലേക്ക് ജില്ലാ കൌണ്‍സിലുകള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിപ്പട്ടിക സംസ്ഥാന എക്സിക്യൂട്ടീവ് പരിശോധിച്ചു. സ്ഥാനാര്‍ഥികളുടെ ജയസാധ്യത എക്സിക്യുട്ടീവ് വിലയിരുത്തി.