സ്വാശ്രയപ്രവേശം: കേന്ദ്രത്തിന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു
Update: 2017-01-23 09:37 GMT
കേരള സര്‍ക്കാരിന്‍റെ വാദവും സുപ്രിം കോടതി നാളെ കേള്‍ക്കും
കേരളത്തില്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ സ്വന്തം നിലക്ക് നടത്തിയ മെഡിക്കല്‍ പ്രവേശന കൌണ്‍സലിംഗ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി നാളത്തേക്ക് മാറ്റി. കല്‍പ്പിത സര്‍വ്വകലാശാലകള്‍ നടത്തിയ കൌണ്‍സിലിംഗിനെതിരെ കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും നല്‍കിയ ഹരജിയില്‍ കോടതി ഇന്ന് വാദം പൂര്‍ത്തിയാക്കി. കേരളത്തിലെ കേസില്‍ നാളെ കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി ഹാജരാകും. പ്രത്യേക കൌണ്‍സിലിംഗ് നടത്താന്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയിട്ടില്ലെങ്കിലും കേരള സര്‍ക്കാരിന്‍റെ വാദവും സുപ്രിം കോടതി നാളെ കേള്‍ക്കും.