നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന് വിഎസ്
ജനകീയ കോടതിയില്‍ തോറ്റ ഉമ്മന്‍ ചാണ്ടി നീതിന്യായ കോടതിയിലും തോറ്റെന്ന് വി എസ് പാലക്കാട് പറഞ്ഞു. ഉമ്മന്‍ചാണ്ടി പണ്ടേ തോറ്റവനാണെന്നും വിഎസ്
നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തനിക്കെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ കേസ് ജില്ലാ കോടതി തള്ളിയെന്ന് വ്യക്തമാക്കിയുള്ള ട്വീറ്റിലാണ് വിഎസിന്‍റെ പരാമര്‍ശം.
ആണത്തമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി അധികാരമൊഴിയണമെന്ന് വി എസ് അച്യുതാനന്ദന്‍. ജനകീയ കോടതിയില്‍ തോറ്റ ഉമ്മന്‍ ചാണ്ടി നീതിന്യായ കോടതിയിലും തോറ്റെന്ന് വി എസ് പാലക്കാട് പറഞ്ഞു. ഉമ്മന്‍ചാണ്ടി പണ്ടേ തോറ്റവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി വിധിയില്‍ ക്ഷീണമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വി എസ് മുന്പ് പറഞ്ഞതൊക്കെ അഭിഭാഷകന് ഇന്ന് കോടതിയില്‍ മാറ്റിപ്പറയേണ്ടി വന്നു.പരാതി സംബന്ധിച്ച പ്രധാന ഹരജി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.
Posted by VS Achuthanandan on Friday, May 13, 2016