ഫ്ലക്സിന് പണം മുടക്കിയത് സിപിഎം, ഫോട്ടോ ഉള്‍പ്പെടുത്താന്‍ പിന്നാലെ നടക്കില്ല: കാനം
Update: 2017-02-03 11:03 GMT
എല്‍ഡിഎഫിന്റെ പ്രചരണ ഫ്ലക്സുകള്ക്കായി കോര്‍പറേറ്റ് ഏജന്‍സിക്ക് പണം കൊടുത്തിരിക്കുന്നത് സിപിഎം ആണെന്ന് കാനം രാജേന്ദ്രന്
എല്‍ഡിഎഫിന്റെ പ്രചരണ ഫ്ലക്സുകള്ക്കായി കോര്‍പറേറ്റ് ഏജന്‍സിക്ക് പണം കൊടുത്തിരിക്കുന്നത് സിപിഎം ആണെന്ന് കാനം രാജേന്ദ്രന്. അതുകൊണ്ട് തങ്ങളുടെ ഫോട്ടോ ഫ്ലക്സില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് പിറകെ നടക്കാനില്ല. ഇത് ശരിയാണോ തെറ്റാണോ എന്ന് പണം മുടക്കിയവര്‍ തീരുമാനിക്കട്ടെയെന്നും കാനം രാജേന്ദ്രന് പറഞ്ഞു.