മതേതരത്വം തകര്‍ക്കാന്‍ ഭരണകൂടം തന്നെ ശ്രമിക്കുന്നു: ചെന്നിത്തല
ഭീകരവാദത്തിനും വര്‍ഗീയതക്കുമെതിരെ മുസ്‍ലിം സംഘടനകള്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല
മതേതരത്വത്തെ തകര്‍ക്കാന്‍ ഭരണകൂടം തന്നെ ശ്രമിക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരവാദത്തിനും വര്‍ഗീയതക്കുമെതിരെ മുസ്‍ലിം സംഘടനകള്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. 35 മുസ്ലിം സംഘടനകളാണ് തിരുവനന്തപുരത്ത് നടന്ന സംഗമത്തില്‍ പങ്കെടുത്തത്.
ഭീകരവാദവും തീവ്രവാദവും സമൂഹം നേരിടുന്ന വെല്ലുവിളികളാണ്. ഭീകരവാദത്തെ വളര്‍ത്തുന്നതില്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് പങ്കുള്ളതുപോലെ ഇന്ത്യയില്‍ മതേതരത്വം തകര്‍ക്കാര്‍ ഭരണകൂടം തന്നെ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇവക്കെതിരായ പ്രതിരോധം എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചുചേര്‍ന്ന് നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. ഐസിസ് ഇസ്‍ലാമിനെതിരാണെന്ന് അവരുടെ ഓരോ പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നതായി സംഗമത്തില്‍ സംസാരിച്ച ജമാഅത്തെ ഇസ്‍ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.
എം എം ഹസന്‍, പന്ന്യന്‍ രവീന്ദ്രന്‍, മേജര്‍ ആര്‍ച്ച ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലിമ്മിസ് ബാവ, ഗുരരത്നം ജ്ഞാന തപസ്വി തുടങ്ങിയവരും 35 ഓളം മുസ്‍ലിം സംഘടനകളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. മുസ്‍ലിം അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ.