എസ്പി നിശാന്തിനിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതി തിരിച്ചയച്ചു
Update: 2017-02-07 10:41 GMT
കൈക്കൂലി കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ടാണ് തിരിച്ചയച്ചത്...
മുന്‍ വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനിക്കെതിരായ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതി തിരിച്ചയച്ചു. കൈക്കൂലി കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ടാണ് തിരിച്ചയച്ചത്. എസ്പി ആര്‍ സുകേശനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിരീക്ഷിച്ചു. ഒക്ടോബര്‍ 28 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.