രണ്ടര വര്‍ഷമായി ശമ്പളമില്ല; തൃശൂരില്‍ അധ്യാപകരുടെ കാലിയില സമരം

Update: 2017-02-18 08:56 GMT
രണ്ടര വര്‍ഷമായി ശമ്പളമില്ല; തൃശൂരില്‍ അധ്യാപകരുടെ കാലിയില സമരം
Advertising

നാല് ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം അധ്യാപകര്‍ സമരത്തില്‍ പങ്കെടുത്തു.

Full View

രണ്ടര വര്‍ഷമായി ശമ്പളം കിട്ടാത്ത ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ തൃശൂരില്‍ കാലിയില സമരം നടത്തി. തൃശൂര്‍ അതിരൂപത കാത്തലിക് ടീച്ചേഴ്സിന്റെയും കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു സമരം.

ഹയര്‍ സെക്കന്‍ഡറി ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ചപ്പോള്‍ നിയമിതരായ എയ്ഡഡ് അധ്യാപകര്‍ക്കാണ് രണ്ടര വര്‍ഷമായി ശമ്പളം ലഭിക്കാത്തത്. സംസ്ഥാനത്താകെ മൂവായിരത്തി അഞ്ഞൂറോളം അധ്യാപകര്‍ക്ക് ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നാണ് സമരക്കാരുടെ ആരോപണം. ഓണത്തിന് എല്ലാ മേഖലയിലുമുള്ളവരെയും പരിഗണിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ തങ്ങളെ മറന്നുവെന്ന് സമരക്കാര്‍ പറഞ്ഞു. തെക്കേ ഗോപുര നടയില്‍ കാലിയില ഇട്ട് കൊണ്ടായിരുന്നു സമരം. നാല് ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം അധ്യാപകര്‍ സമരത്തില്‍ പങ്കെടുത്തു.

Tags:    

Similar News