സ്വരാജുമായി പ്രശ്നങ്ങളില്ലെന്ന് വിഎസ്
ഇന്നലെ പുറത്തുവന്ന സരിത എസ് നായരുടെ കത്ത് ഞെട്ടിപ്പിക്കുന്നതാണ്. കത്തിലെ കാര്യങ്ങളെ അവിശ്വസിക്കേണ്ടതില്ല.
എം സ്വരാജുമായി തനിക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സ്വരാജിനെതിരായി തന്‍റെ പേര് പരാമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്‍റെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുപ്രവര്‍ത്തനം മലീനസമാക്കി. ഉമ്മന്‍ചാണ്ടിയെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണം. ഇന്നലെ പുറത്തുവന്ന സരിത എസ് നായരുടെ കത്ത് ഞെട്ടിപ്പിക്കുന്നതാണ്. കത്തിലെ കാര്യങ്ങളെ അവിശ്വസിക്കേണ്ടതില്ല. കേരളത്തിന് അപമാനമുണ്ടാക്കിയ മന്ത്രിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്. ഉമ്മന്‍ചാണ്ടിക്കെതിരായ വികാരം കേരളത്തിലെ സ്ത്രീസമൂഹം തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കണം.അഴിമതിക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി വീറോടെ വാദിച്ചത് എന്തിനെന്ന് മനസിലായി.ഏതു കാര്യത്തിലും മനസാക്ഷിയെ കൂട്ടുപിടിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിലും അങ്ങനെയാണോയെന്നും വിഎസ് ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച ജയം സ്വന്തമാക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ വിഎസ് മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.