മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്ന് എകെ ആന്റണി
Update: 2017-02-19 10:42 GMT
പ്രശ്നം ഇതുവരെ പരിഹരിക്കാന്‍ കഴിയാത്തത് നാണക്കേടാണന്നും ആന്റണി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുന്ന അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്ന് എ.കെ ആന്റണി. അഭിഭാഷകരില്‍ ഒരു വിഭാഗം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും ആന്റണി കുറ്റപ്പെടുത്തി. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണം. പ്രശ്നം ഇതുവരെ പരിഹരിക്കാന്‍ കഴിയാത്തത് നാണക്കേടാണന്നും ആന്റണി പറഞ്ഞു.