യുഡിഎഫിലെ അതൃപ്തരെ സഹായിക്കലല്ല ഇടതുമുന്നണിയുടെ ജോലിയെന്ന് സിപിഐ
കേരളാ കോണ്‍ഗ്രസ് ജോസഫ് വിമത വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി സിപിഐ രംഗത്ത്. യുഡിഎഫിലെ അതൃപ്തരെ സഹായിക്കലല്ല ഇടതുമുന്നണിയുടെ ജോലിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...
കേരളാ കോണ്‍ഗ്രസ് ജോസഫ് വിമത വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി സിപിഐ രംഗത്ത്. യുഡിഎഫിലെ അതൃപ്തരെ സഹായിക്കലല്ല ഇടതുമുന്നണിയുടെ ജോലിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണിയില്‍ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് അടുക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം യുഡിഎഫിന്റെ ഭാഗമായി നിന്നവരുടെ അസംതൃപ്തി പരിഹരിക്കലല്ല എല്‍ഡിഎഫിന്റെ ജോലിയെന്ന് കാനം പറഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ചകളില്‍ തങ്ങളുടെ അവകാശങ്ങള്‍ കൃത്യമായി മുന്നണിയില്‍ ഉന്നയിക്കുമെന്നും കാനം പറഞ്ഞു. സിപിഐക്കാര്‍ മുഖ്യമന്ത്രിമാരായ കാലഘട്ടം ഉണ്ടായിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയില്‍ തീരുമാനങ്ങളെടുക്കാന്‍ സിപിഎമ്മിന് അവകാശമുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.