ഏകീകൃത കൗണ്‍സിലിങ് : സുപ്രീംകോടതി വിധി കേരളത്തിന് നിര്‍ണ്ണായകം

Update: 2017-03-04 16:33 GMT
ഏകീകൃത കൗണ്‍സിലിങ് : സുപ്രീംകോടതി വിധി കേരളത്തിന് നിര്‍ണ്ണായകം
Advertising

കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി അംഗീകരിച്ചാല്‍ വിധി മാനേജ്‌മെന്റുകള്‍ക്ക് കനത്ത തിരിച്ചടിയാകും

Full View

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഏകീകൃത കൗണ്‍സിലിങ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തില്‍ നാളത്തെ സുപ്രീംകോടതി വിധി കേരളത്തിന് നിര്‍ണ്ണായകമാകും. ഏകീകൃത കൗണ്‍സിലിങ് സുപ്രീം കോടതി അനുവദിച്ചാല്‍ മാനേജ്മെന്റ് സീറ്റുകളിലേക്ക് സര്‍ക്കാര്‍ പട്ടിക അനുസരിച്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ പ്രവേശന നടപടികള്‍ പുനരാരംഭിക്കേണ്ടി വരും.

ഏകീകൃത പ്രവേശനമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി അംഗീകരിച്ചാല്‍ വിധി മാനേജ്‌മെന്റുകള്‍ക്ക് കനത്ത തിരിച്ചടിയാകും. 50 ശതമാനം സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തുന്ന പ്രവേശന നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. പ്രവേശന മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും തലവരിപ്പണം വാങ്ങുന്നുവെന്നുള്ള പരാതികള്‍ ജയിംസ് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. കരാറനുസരിച്ച് 35 ശതമാനം മാനേജ്മെന്റ് സീറ്റിലും 15 ശതമാനം എന്‍ആര്‍ഐ സീറ്റിലും മാനേജുമെന്റകളുടെ പട്ടിക അനുസരിച്ചാണ് പ്രവേശന നടപടികള്‍ പുരോഗമിക്കുന്നത്.

സുപ്രീ കോടതി വിധി എതിരായാല്‍ പ്രവേശന നടപടികള്‍ റദ്ദാക്കപ്പെടും. ഇതോടെ നിലവില്‍ പട്ടികയില്‍ ഇടം പിടിച്ച് പലര്‍ക്കും പ്രവേശനം നഷ്ടമാകും. കമ്മീഷന്‍ തയ്യാറാക്കുന്ന പട്ടികയില്‍ നിന്നാകും പിന്നീട് പ്രവേശനം നടത്തേണ്ടി വരിക. എല്ലാ സീറ്റുകളിലും ഏകീകൃത കൗണ്‍സിലിംങ് എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നെങ്കിലും ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ചത്. വിധി എതിരായാല്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ മാനേജ്മെന്‍റുകള്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News