പെമ്പിളെ ഒരുമൈ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
Update: 2017-03-05 09:44 GMT
മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ തള്ളി പറഞ്ഞപ്പോള്‍ സഹായം ചെയ്തത് ആംആദ്മി പാര്‍ട്ടി
പെമ്പിളെ ഒരുമൈ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായി അകലം പാലിച്ചിരുന്ന പെമ്പിള്ള ഒരുമെ നേതാവ് ലിസി സണ്ണിയുടെ നേത്യത്വത്തിലുള്ള സംഘമാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ തള്ളി പറഞ്ഞപ്പോള്‍ സഹായം ചെയ്തത് ആംആദ്മി പാര്‍ട്ടി മാത്രമാണെന്ന് ലിസി സണ്ണി അറിയിച്ചു. തേയില തൊഴിലാളികളുടെ അവകാശത്തിനായി പോരാടുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയും പറഞ്ഞു.