വിഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കിളിരൂര്‍ കേസിലെ ശാരിയുടെ പിതാവ് സുരേന്ദ്രന്‍

Update: 2017-03-14 12:29 GMT
Editor : admin
വിഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കിളിരൂര്‍ കേസിലെ ശാരിയുടെ പിതാവ് സുരേന്ദ്രന്‍
Advertising

ജിഷയുടെ അമ്മയുടെ മുന്നില്‍നില്‍ക്കാനുള്ള അവകാശം വിഎസിനില്ലെന്നും കിളിരൂര്‍ കേസിലെ വിഎസിന്‍റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു

Full View

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് കിളിരൂര്‍ കേസിലെ ഇരയായ ശാരിയുടെ പിതാവ് സുരേന്ദ്രന്‍. ജിഷയുടെ അമ്മയുടെ മുന്നില്‍നില്‍ക്കാനുള്ള അവകാശം വിഎസിനില്ലെന്നും കിളിരൂര്‍ കേസിലെ വിഎസിന്‍റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു

കിളിരൂര്‍ കേസില്‍ വിഎസിന്‍റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിനും കസേര നിലനിര്‍ത്താന്‍ വേണ്ടിയും മാത്രമായിരുന്നുവെന്ന് കിളിരൂര്‍ കേസിലെ ഇരയായ ശാരിയുടെ പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. ജിഷയുടെ വിഷയത്തിലും വിഎസിന്‍റെ ഇടപെടല്‍ ആത്മാര്‍ത്ഥമല്ല. ജിഷയുടെ അമ്മയുടെ അടുത്ത് നില്‍ക്കാനുള്ള അവകാശം വിഎസിനില്ല.

മകളുടെ കൊലപാതകത്തില്‍ ഒരു വിഐപിക്ക് പങ്കുണ്ടെന്ന് പറഞ്ഞത് തങ്ങളല്ലെന്നും അതുപറഞ്ഞ വിഎസ് ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയാണ് പിന്‍മാറിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News