മെത്രാന്‍ കായലില്‍ എട്ടു വര്‍ഷത്തിനുശേഷം നെല്‍കൃഷി

Update: 2017-03-25 23:53 GMT
മെത്രാന്‍ കായലില്‍ എട്ടു വര്‍ഷത്തിനുശേഷം നെല്‍കൃഷി
Advertising

മന്ത്രി വി എസ് സുനില്‍കുമാര്‍ വിത്ത് വിതയ്ക്കും

Full View

മെത്രാന്‍ കായലില്‍ നാളെ നെല്‍കൃഷി പുനരാരംഭിക്കും. വിത്തുവിതയ്ക്കുന്നതിനായി പാടശേഖരത്തെ വെള്ളം വറ്റിക്കല്‍ പൂര്‍ത്തിയായി. മന്ത്രി വി എസ് സുനില്‍കുമാറാണ് മെത്രാന്‍ കായലില്‍ വിത്തു വിതയ്ക്കാനെത്തുന്നത്.

എട്ടുവര്‍ഷമായി തരിശുകിടക്കുന്ന മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ മുന്നിട്ടിറങ്ങുന്ന കര്‍ഷകര്‍ക്ക് അതിനുള്ള അവസരമുണ്ടാക്കുമെന്നായിരുന്നു കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പ്രഖ്യാപനം. മിച്ച ഭൂമിയൊഴികെ 404 ഏക്കര്‍ നെല്‍പ്പാടമാണ് കോട്ടയം കുമരകത്തെ മെത്രാന്‍കായല്‍. ഇവിടെ സ്വന്തം ഭൂമിയുള്ള കര്‍ഷകരുടെ 25 ഏക്കറിലാണ് ഇപ്പോള്‍ നെല്‍കൃഷിയിറക്കുന്നത്. 80ലക്ഷം രൂപയാണ് അടിസ്ഥാന സൌകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.

മെത്രാന്‍ കായലില്‍ ബാക്കിയുള്ള 378 ഏക്കര്‍ ദുബായ് ആസ്ഥാനമായ റാക് ഇന്‍ഡോ കമ്പനിയുടെ പക്കലാണ്. ഇവിടെ ടൂറിസം പദ്ധതി ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി കര്‍ഷകരില്‍നിന്ന് ഭൂമി കമ്പനി വാങ്ങിക്കൂട്ടിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. ഭൂമിയുള്ള അഞ്ചു കര്‍ഷകര്‍ മാത്രമാണ് ഇപ്പോള്‍ കൃഷിയിറക്കാന്‍ മുന്നിട്ടിറങ്ങിയത്.

Tags:    

Similar News